ചെലവ് വെറും 14 ലക്ഷം ! മുഖ്യൻ ജസ്റ്റ് ഒന്ന് പറന്നതാ...!
VD Satheesan
മുഖ്യമന്ത്രി വി.ഡി.സതീശൻ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പറന്നതിൽ മിനിമം ചെലവ് 14 ലക്ഷം ! മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയത് ആരെന്നോ, എത്ര ചെലവായെന്നോ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പറക്കൽ സമയം
തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനെ കയറ്റി ചാർട്ടേഡ് വിമാനം പുറപ്പെട്ടത് ഉച്ചയ്ക്ക് 2.17 നാണ്. 50 മിനിറ്റ് പറന്ന് 3.07ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം അവിടെ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രക്ക് ടേക്കോഫു ചെയ്യുന്നത് രാത്രി 7.35നാണ്. 43 മിനിറ്റ് പറന്ന് രാത്രി എട്ടു പതിനെട്ടിന് തിരുവനന്തപുരത്ത് വിമാനം തിരിച്ചിറങ്ങി. വിമാനം ഇന്നലെ പിന്നെ എങ്ങോട്ടും പറന്നില്ല. തിരിച്ച് തോറനാഗല്ലുവിലേക്കുള്ള പറക്കൽ ഇന്ന് ഉച്ചയ്ക്ക് 12.45ന് ആയിരുന്നു. ഒരു മണിക്കൂർ 22 മിനിറ്റ് പറക്കലിനു ശേഷം ജിൻഡാൽ വിമാനത്താവളത്തിൽ തിരികെ ചെന്നിറങ്ങുമ്പോൾ സമയം 2.07. വിമാനം പറന്ന മൊത്തം സമയം നാലു മണിക്കൂർ 22 മിനിറ്റ്.
ചെലവ് എത്ര?
പറന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കണക്കെടുത്താൽ മണിക്കൂറിന് 2.7 ലക്ഷം രൂപയെന്ന നിരക്കിൽ 11,79,900 രൂപ. 18 ശതമാനം ജി.എസ്.ടി കൂടി ചേർത്താൽ 13,92,282 രൂപയാകും. അതായത് മുഖ്യമന്ത്രിയുടെ പറക്കലിന് ഏതാണ്ട് 14 ലക്ഷം രൂപ മിനിമം ചെലവായി. ഹെലികോപ്റ്ററിന്റെ ആകെ സമയം കണക്കെടുത്താൽ അത് എട്ട് മണിക്കൂർ 42 മിനിറ്റുണ്ട്. അപ്പോൾ ഭീമമായ തുകയായിരിക്കും മുഖ്യമന്ത്രിയുടെ പറക്കലിന് വേണ്ടിവന്നിട്ടുണ്ടാകുക. 20 ലക്ഷത്തിലധികം രൂപ കേരള മുഖ്യമന്ത്രിക്ക് വേണ്ടി ചെലവഴിച്ചത് ആരായിരിക്കുമെന്നതാണ് ചോദ്യം ! Also Read: പാകിസ്ഥാനെ പിടിച്ചുകുലുക്കുമോ?, മാര്‍ച്ചുമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി, വലിയ ആള്‍നാശത്തിന് സാധ്യതയെന്ന് പാക് സര്‍ക്കാര്‍, ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം!
