കോണ്‍ഗ്രസിന്‍റെ പണം അവരുടെ കൈയ്യിലിരിക്കട്ടെ, സര്‍ക്കാരിന് വേണ്ട: പിണറായി

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified ചൊവ്വ, 5 മെയ് 2020 (19:51 IST)
അതിഥി തൊഴിലാളികള്‍ക്ക് മടക്കയാത്ര‌ക്കുള്ള പണം കോണ്‍‌ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അത് കേന്ദ്രത്തിന്റെ ബാധ്യതയിൽപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അതിൽ കക്ഷിയല്ല. അതിനാൽ ആരുടെയും പണം വാങ്ങാൻ ഉദ്ദേശിച്ചിട്ടുമില്ല - പിണറായി വ്യക്‍തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കയ്യിൽ പണമില്ലെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. പണം അവരുടെ കയ്യിൽതന്നെ ഇരിക്കട്ടെ. അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള പണം സംസ്ഥാന സർക്കാർ നൽകുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങാനും സംസ്ഥാന സർക്കാർ തയ്യാറല്ല - മുഖ്യമന്ത്രി വ്യക്‍തമാക്കി.

ഇരിക്കുന്ന കസേരയെപ്പറ്റി ബോധ്യമില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശത്തോട് പിണറായി രൂക്ഷമായി പ്രതികരിച്ചു. ഇരിക്കുന്ന കസേരയെപ്പറ്റി വ്യക്തമായ ബോധ്യത്തോടെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്, അല്ലെങ്കിൽ തനിക്ക് മറ്റു പലതും പറയാനുണ്ടായിരുന്നു - മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :