1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Pinarayi Vijayan Beats Ommen Chandi on Facebook

ഫെയ്സ്ബുക്കിൽ ഉമ്മൻ ചാണ്ടിനെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വാർത്തകൾ
ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11,52,087 പേരാണ് ഫെയ്സ്ബുക്കില്‍ പിണറായി വിജയനെ പിന്തുടരുന്നത്. പിണറായി വിജയന്‍ എന്ന പേജ് 10,67,397 പേർ ലൈക്ക് ലൈക്ക് ചെയ്തിട്ടുമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിന് 10,62,552 പേര്‍ ഫോളോവേഴ്സുണ്ട് 10,64,667 പേരാണ് പേജ് ലൈക്ക് ചെയ്തിരിയ്ക്കുന്നത്,
 
കൊവിഡ് കാലത്ത് ഒരുലക്ഷത്തോളം ആളുകളാണ് പിണറായി വിജയനെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിരവധിപേരാണ് ഫെയ്സ്ബുക്കിലൂടെ ലൈവായി കാണാറുള്ളത്. 2013 നവംബര്‍ 17നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പേജ് ആരംഭിക്കുന്നത്. അതേസമയം 2010 ഫെബ്രുവരി 24ൽ തന്നെ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പേജ് ആരംഭിചിട്ടുണ്ട്
അടുത്ത ലേഖനം
ഗ്രീൻ സോണുകലിൽ പോലും ഇവ പാടില്ല, അറിയൂ