അനുബന്ധ വാര്‍ത്തകള്‍
- കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം
- ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു
- 16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ
- മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്, മകള്‍ വീണ വിജയന്, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്
Pinarayi Vijayan: വിദേശ യാത്രയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ദുബായ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബസമേതം യാത്ര നടത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് മടക്കം.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്, മകള്‍ വീണ വിജയന്, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. മേയ് 21 ന് മുഖ്യമന്ത്രി തിരിച്ചെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സന്ദര്‍ശനം നടത്തുക. മേയ് 21 ന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ ആവശ്യങ്ങളുടെ ഭാഗമായായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. സ്വകാര്യ യാത്ര ആയതിനാല്‍ ഇതിന്റെ എല്ലാ ചെലവുകളും മുഖ്യമന്ത്രി വ്യക്തിപരമായി വഹിക്കുകയാണ് ചെയ്തത്. ഈ യാത്രയ്ക്കായി പൊതു ഖജനാവില്‍ നിന്ന് പണമെടുക്കാന്‍ അനുമതിയില്ല.