കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 17 മെയ് 2024 (18:57 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജങ്ഷനിൽ കട മുറിക്കുള്ളിuൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചുണ്ട്.

പ്രദേശത്ത് നാളുകളായി സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം മിക്കപ്പോഴും തടസപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് കടമുറി തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :