അഭിറാം മനോഹർ|
Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (20:15 IST)
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവികമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാർട്ടി തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്നും തകർച്ചയുടെ ഭാഗമായി അതിൽ നിൽക്കേണ്ടതില്ലെന്ന് പലരും ചിന്തിച്ചെന്ന് വരുമെന്നും അതിന്റെ ഭാഗമായാണ് പലരും കോൺഗ്രസ് വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ കോൺഗ്രസ് വിടാൻ പലരും തയ്യാറായിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകാനായിരുന്നു അവരുടെ തീരുമാനം.ഇവരെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടത് പരസ്യമാണ്.ഇങ്ങനെ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. പിണറായി വിജയൻ പറഞ്ഞു.
ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലുള്ള പലര്‍ക്കുമറിയാം. അതിനാൽ കോൺഗ്രസ് വിട്ട് നേതാക്കൾ സിപിഎമ്മിലെത്തുന്നത് സ്വാഭാവികമാണ്. അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.