അഭിറാം മനോഹർ|
Last Modified ബുധന്‍, 3 നവംബര്‍ 2021 (12:14 IST)
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്‌മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി എത്തുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാനക്കുറവായി പബ്ബുകൾ ഇല്ലെന്ന കാര്യം ചൂണ്ടികാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം പരിഹരിക്കുന്നതിനെ പറ്റി ആലോചന മുൻപ് ഉണ്ടായിരുന്നു. പിന്നീട് കൊവിഡ് സാഹചര്യത്തിനെ തുടർന്ന് തുടർനടപടികൾ ഉണ്ടായില്ല.ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്.