1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM about covid situation in thiruvananthapuram

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം: സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കൊവിഡ് വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പോലീസ് ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.സാമൂഹ്യ അകലം പാലിക്കാത്ത അവസ്ഥയുമുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ തുറക്കാൻ അനുവദിക്കില്ലെന്നും അത്തരം നടപടികളിലേക്ക് പോവേണ്ടുന്ന സാഹചര്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കെകെ ശൈലജടീച്ചറിനെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരികളടക്കമുള്ള സ്ത്രീകള്‍ പരസ്യ പ്രസ്താവന നടത്തി