ശ്രീനു എസ്|
Last Updated:
ശനി, 6 ഫെബ്രുവരി 2021 (15:51 IST)
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചില്‍പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. പിഎസ് സി നിയമനം, കരാര്‍ ജീവനക്കാരെ സ്ഥിരീപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
പൊലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. നിലവില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും വാക്കേറ്റം ഉണ്ടാകുകയായിരുന്നു.