കൊച്ചി|
jibin|
Last Modified വെള്ളി, 4 നവംബര്‍ 2016 (14:24 IST)
സിപിഎം നേതാവ് പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ ഗോഡ്‌ഫാദര്‍ രാജീവാണ്. രാജീവ് അറിയാതെ പാര്‍ട്ടിക്ക് ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്നും ജയശങ്കര്‍ പറയുന്നു.
ഗുണ്ടാസംഘങ്ങളുടെ തലതൊട്ടപ്പന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ആണെങ്കില്‍ ഗോഡ്‌ഫാദര്‍ രാജീവാണ്. ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാണ്. സക്കീറിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനൊപ്പം ഇയാള്‍ ഒളിവില്‍ കഴിയുന്നത് എവിടെയെന്ന് രാജീവിനറിയാമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
സക്കീറിനെതിരായ കേസില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ രാജീവിനെയും ചോദ്യം ചെയ്യണം. ഇതിലൂടെയെ രാജീവിന്റെ പങ്ക് പുറത്തുവരുകയുള്ളൂ. ഗുണ്ടാത്തലവനായ കറുകപ്പള്ളി സിദ്ധിഖിന്റെ ഭാര്യയെ പാര്‍ട്ടിയുടെ നവമാധ്യമ വിംഗിന്റെ തലപ്പത്ത് നിയോഗിച്ചതും രാജീവിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.