അനൂപ് ജേക്കബ്ബിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിറസാന്നിധ്യമായി ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി

പിറവത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്ബിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെത്തി

ചോറ്റാനിക്കര, യു ഡി എഫ്, ജഗതി ശ്രീകുമാര്‍, ശ്രീലക്ഷ്മി, അനൂപ് ജേക്കബ്ബ് chottanikkara, UDF, jagathi sreekumar, sreelakshmi, anoop jacob
ചോറ്റാനിക്കര| സജിത്ത്| Last Updated: വെള്ളി, 13 മെയ് 2016 (16:35 IST)
പിറവത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്ബിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെത്തി. ജഗതി ശ്രീകുമാറും അന്തരിച്ച ടി എം ജേക്കബ്ബും ഉറ്റമിത്രങ്ങളായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടുള്ള ആത്മബന്ധം കൊണ്ടാണ് താന്‍ ഈ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

വാഹനാപകടത്തില്‍ പരുക്കേറ്റ് അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തന്റെ പിതാവ് ജഗതി ശ്രീകുമാറിനെ ഒരു നോക്കു കാണാന്‍ മറ്റു ബന്ധുക്കള്‍ തന്നെ അനുവധിച്ചില്ല. എല്ലാവരും ചേര്‍ന്ന് തന്നേയും അമ്മയേയും ആട്ടിയിറക്കുകയാണ് ചെയ്തത്. ഒരു തവണ കാണുന്നതിനായി പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ളവരെ നിറകണ്ണുമായി താന്‍ സമീപിച്ചു. പക്ഷേ ആരും തന്നെ സഹായിക്കാനുണ്ടായില്ല. ശ്രീലക്ഷ്മി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ കരഞ്ഞു പറഞ്ഞ തന്നേയും അമ്മയേയും അന്നത്തെ യു ഡി എഫ് സര്‍ക്കാറിലെ ശക്തനായ മന്ത്രിയും എന്നാല്‍ ഇന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ഒരു പ്രമുഖ വ്യക്തി തടയാന്‍ ശ്രമിച്ചു. ഈ എതിര്‍പ്പിനെ അവഗണിച്ചും പിതാവിനെ കാണുന്നതിനുള്ള സാഹചര്യം അദ്ദേഹം ഒരുക്കി തന്നു. അതുകൊണ്ട് മാത്രമാണ് അന്ന് തനിക്ക് പിതാവിനെ കാണാന്‍ കഴിഞ്ഞത്. ആമ്പല്ലൂരില്‍ യു ഡി എഫ് സംഘടിപ്പിച്ച വനിതാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ശ്രീലക്ഷ്മി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :