ജിഷയുടെ കൊലപാതകം : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറി, കേരളത്തിന്റെ സംസ്കാരം നഷ്ടമാകാൻ കാരണം യു ഡി എഫ് ഭരണമെന്ന് പിണറായി

യു ഡി എഫിന്റെ ഭരണത്തിൽ കേരളത്തിന് തനതായ സംസ്കാരം നഷ്ട്മായിരിക്കുകയാണെന്ന വിമർശനവുമായി പിണറായി വിജയൻ രംഗത്ത്. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ദിവസം പതിനഞ്ച് ആയിട്ടും കേസിൽ തുമ്പ് കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്

കാസർഗോഡ്| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (12:22 IST)
യു ഡി എഫിന്റെ ഭരണത്തിൽ കേരളത്തിന് തനതായ സംസ്കാരം നഷ്ട്മായിരിക്കുകയാണെന്ന വിമർശനവുമായി രംഗത്ത്. നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ദിവസം പതിനഞ്ച് ആയിട്ടും കേസിൽ തുമ്പ് കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളം ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാടായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ പിടികൂടാൻ കഴിയാത്തത് ലജ്ജാവഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മുൻനിരയിലെ പല്ലുകൾക്ക് വിടവുള്ളയാളാണ് കൊലയാളിയെന്ന നിരീക്ഷണത്തിലാണ് പൊലീസ്.

ഇതിന്റെ അടിസ്ഥാനത്തിൽ അയല്‍വാസികളുടെ പല്ലുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. അതോടൊപ്പം പല്ലുകൾക്ക് വിടവുള്ള ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്ത് ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, ജിഷയുടെ കൊലപാതകത്തിന് പിന്നിൽ അടുത്ത ബന്ധമുള്ളയാളാണെന്നും സംശയമുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :