കണ്ണൂര്|
സജിത്ത്|
Last Modified വ്യാഴം, 12 മെയ് 2016 (10:34 IST)
കണ്ണൂരില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ഞിക്കിൽ വാർഡിൽനിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച് കേരളത്തിന്റെ ശ്രദ്ധനേടിയ നേതാവാണ് പി കെ രാഗേഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂർ കോർപ്പറേഷനിൽ 27-27 സീറ്റുനേടി എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിമത സ്ഥാനാർഥിയായ രാഗേഷിന്റെ പിൻതുണയോടെയാണ് എല്‍ ഡി എഫ് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്.
ഇത്തവണ ശക്തമായ മത്സരം നടക്കുന്ന അഴീക്കോടാണ് രാഗേഷ് മത്സരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥിയായ നികേഷ്കുമാറിനും യു ഡി എഫ് സ്ഥാനാർഥിയും സിറ്റിംങ്ങ് എം എല്‍ എയുമായ കെ എം ഷാജിക്കും തലവേദനയാകുകയാണ് രാഗേഷ്.
കണ്ണൂർ മണ്ഡലത്തിലും വിമത സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ഈ രണ്ട് സ്ഥാനാര്‍ഥികളേയും പരാജയപ്പെടുത്തി മുന്നോട്ടുപോകാനാണ് തന്റെ ശ്രമമെന്ന് രാഗേഷ് പറഞ്ഞു. ബി ജെ പി സ്ഥാനാര്‍ഥിയായി എ വി കേശവനും മണ്ഡലത്തില്‍ സജീവമാണ്.