സംസ്ഥാനത്ത് വന്‍ കഞ്ചാവുവേട്ട; 18.5 കിലോയുമായി രണ്ട് പേര്‍ പിടിയില്‍

കിലോയ്ക്ക് 2500 രൂപയ്ക്ക് ആന്ധ്രയില്‍ നിന്നു വാങ്ങുന്ന കഞ്ചാവ് ഇവിടെ 10000 രൂപയ്ക്കായിരുന്നു വിറ്റഴിച്ചിരുന്നത്.

ചിറ്റൂര്, കഞ്ചാവ്, പൊലീസ്, അറസ്റ്റ് chittur, marijuana, police, arrest
ചിറ്റൂര്| Sajith| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (12:16 IST)
സംസ്ഥാനമൊട്ടാകെ നടക്കുന്ന കഞ്ചാവ് വേട്ടകളുടെ തുടര്‍ച്ച എന്നോണം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 18.5 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തേനി തേവാരം ഷൌഡമ്മന്‍ കോവില്‍ തെരുവ് മൂര്‍ത്തി (47), കൃഷ്ണഗിരി ഉത്തങ്കര ശിങ്കാരപ്പേട്ട കുമാര്‍ (24) എന്നിവരാണ് പിടിയിലായത്.

ആന്ധ്രാപ്രദേശില്‍ നിന്ന് തിരുപ്പൂരില്‍ എത്തിച്ച കഞ്ചാവ് പിന്നീട് ബസിലാണ് ആലം‍കടവില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥികളെ ലക്‍ഷ്യമിട്ട് ഇടനിലക്കാര്‍ വഴി വില്‍ക്കാനായിരുന്നു കഞ്ചാവ് എത്തിച്ചത്. ഏകദേശം 8 ലക്ഷം രൂപ വിലവരും ഈ കഞ്ചാവിന്.

കിലോയ്ക്ക് 2500 രൂപയ്ക്ക് ആന്ധ്രയില്‍ നിന്നു വാങ്ങുന്ന കഞ്ചാവ് ഇവിടെ 10000 രൂപയ്ക്കായിരുന്നു വിറ്റഴിച്ചിരുന്നത്. മുഖ്യപ്രതി മൂര്‍ത്തിക്കെതിരെ ആന്ധ്രാ പ്രദേശില്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 8 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :