വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചു; യുവതിയുടെ വീട്ടുമുറ്റത്ത് യുവാവ് ജീവനൊടുക്കി

പാതിരപ്പള്ളി ജംഗ്ഷനില്‍ പമ്പ് ഹൌസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിനു മുന്നിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്

ആലപ്പുഴ, വിവാഹം, ആത്മഹത്യ, പൊലീസ് alappuzha, wedding, suicide, police
ആലപ്പുഴ| Sajith| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (12:08 IST)
വിധവയായ യുവതി വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് 27 കാരനായ യുവാവ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുലക്കാട്ടു ചിറയില്‍ പൊന്നപ്പന്‍റ്ഗെ മകന്‍ ജയരാജ് എന്ന കണ്ണനാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഈ കടുംകൈ ചെയ്തത്.

പാതിരപ്പള്ളി ജംഗ്ഷനില്‍ പമ്പ് ഹൌസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിനു മുന്നിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. യുവതിയും പത്തു വയസുള്ള മകനും യുവതിയുടെ മാതാവും ഇവിടെ താമസിക്കാന്‍ എത്തിയിട്ട് ആറുമാസമേ ആയുള്ളു. യുവാവ് നിരവധി തവണ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതില്‍ സഹികെട്ട യുവതി നോര്‍ത്ത് സ്റ്റേഷനില്‍ മൂന്നു തവണ പരാതിയും നല്‍കിയിരുന്നു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജയരാജിനോട് ഇക്കാര്യം പറഞ്ഞ് മേലില്‍ ഇവിടെ വരരുതെന്ന് യുവതി പറഞ്ഞു. എന്നിട്ടും ഇയാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ വീട്ടു മുറ്റത്ത്കിടന്നു മരിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി.

എന്നാല്‍ ഏറെക്കഴിഞ്ഞ് യുവാവ് യുവതിയുടെ വീട്ടുമുറ്റത്തെത്തി കൈത്തണ്ട മുറിച്ച് രക്തം കൊണ്ട് വീടിന്‍റെ ഭിത്തിയില്‍ യുവതിയുടെ പേരും ജീവിക്കുന്നില്ലെന്നും മറ്റും എഴുതി. എന്നിട്ട് കൈയില്‍ കരുതിയ വിഷദ്രാവകം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിന്‍റെ മുന്നിലെ കഴുക്കോലില്‍ കയര്‍ കുരുക്കി തൂങ്ങുകയും ചെയ്തു.

എന്നാല്‍ ഇതുകണ്ട് ഭയന്ന യുവതി പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവാവിന്‍റെ ഷര്‍ട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :