ചിന്നക്കനാല്‍ കൊലപാതകം: മകനും ഭാര്യയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍

തൊടുപുഴ| Last Modified ശനി, 21 ജൂണ്‍ 2014 (11:37 IST)
ഇടുക്കി ചിന്നക്കനാലില്‍ വികലാംഗനായ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസില്‍ മകനും ഫ്രാന്‍സിസിന്റെ ഭാര്യയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഫ്രാന്‍സിസിന്റെ മകന്‍ മണികണ്ഠന്‍, ദേവരാജന്‍, റസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ അവിഹിതബന്ധം ഫ്രാന്‍സിസ് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം.

സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനിയിലെ ഫ്രാന്‍സിസി(ചന്ദ്രന്‍ -47) നെ വ്യാഴാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയത് അടുത്തബന്ധുക്കളാണ് എന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ട് അവിഹിതബന്ധമുള്ളതായി അറിഞ്ഞതിനെ തുടര്‍ന്നു ഫ്രാന്‍സിസ് ഭാര്യയെ താക്കീത് ചെയ്തിരുന്നു. ബന്ധം തുടര്‍ന്നാല്‍ ഭാര്യയെ കൊല്ലുമെന്ന് മകന്റെ മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നു മകന്‍ കാമുകനെ വിവരം അറിയിക്കുകയും മറ്റൊരു സുഹൃത്തിനൊപ്പം ചേര്‍ന്നു ഫ്രാന്‍സിസിനെ കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപാതകത്തില്‍ ഫ്രാന്‍സിസിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :