പിണറായിക്കൊപ്പം ‘ചൈന’; ഞെട്ടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ - മുഖ്യമന്ത്രിക്ക് പ്രത്യേക ക്ഷണം

പിണറായിക്കൊപ്പം ‘ചൈന’; ഞെട്ടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

chinese ambassador , CPM , pinarayi vijayan , LDF government , china , പിണറായി വിജയന്‍ , ചൈനീസ് അംബാസിഡര്‍ , ലുവോ ചാഹൂ , ചൈനീസ് പ്രതിനിധി , മുഖ്യമന്ത്രി , എല്‍ ഡി എഫ് സര്‍ക്കാര്‍ , സി പി എം , പിണറായി , ചൈന
തിരുവനന്തപുരം| jibin| Last Modified വെള്ളി, 2 ജൂണ്‍ 2017 (20:41 IST)
കേരളത്തിന് അകമഴിഞ്ഞ സഹായങ്ങള്‍ വാഗ്ദാനം ചെയ്‌ത് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിവിധ മേഖലകളില്‍ സഹായിക്കാമെന്ന്
വ്യക്തമാക്കിയത്.

കൃഷി, പൊതുഗതാഗത സംവിധാനം, ഭവന നിര്‍മാണം, തടയണ നിര്‍മാണം എന്നീ മേഖലകളിലാണ് ചൈന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനീസ് പ്രതിനിധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ചൈന ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന മീറ്റിംഗില്‍ മുഖ്യമന്ത്രി ചൈനീസ് പ്രതിനിധികളുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തും.

ചൈന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ധാരണയ്‌ക്ക് അവസാന രൂപം നല്‍കുന്നതിന് കേരളത്തില്‍ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസിഡറുടെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. വിഷയത്തില്‍
പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം പ്രതിനിധി സംഘം ചൈനയിലേക്ക് പോകും.

കൃഷി രീതികള്‍ നവീകരിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ ഇലക്ട്രിക് ബസുകള്‍ ആക്കാനുള്ള പദ്ധതി, റബ്ബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ, പ്രീ-ഫാബ്രിക്കേറ്റഡ് വീട് നിര്‍മാണ രീതി എന്നിവയിലാകും പ്രധാനമായും ചൈനയുടെ സഹായം കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :