ഇരിങ്ങാലക്കുട|
jibin|
Last Modified വെള്ളി, 2 ജൂണ്‍ 2017 (19:38 IST)
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെയു അരുണനെതിരെ നടപടി.
ഉചിതമായ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. എംഎൽഎയുടെ വിശദീകരണത്തിൽ പാർട്ടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
ജനപ്രതിനിധിയാണെങ്കിലും ആർഎസ്എസ് പരിപാടിയിൽ പാർട്ടി എംഎൽഎ പങ്കെടുക്കുവാൻ പാടില്ലായിരുന്നുവെന്നും നടപടി പ്രതീക്ഷിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അരുണനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായത്.
ആർഎസ്എസിന്റെ തൃശൂർ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് അരുണൻ പങ്കെടുത്തത്.
ആർഎസ്എസ് താലൂക്ക് കാര്യദർശിയടക്കമുള്ള നേതാക്കൾ അരുണനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. ആർഎസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാർഥമുള്ള ചടങ്ങാണ് പുസ്തവിതരണം നടത്തിയത്.