കുട്ടികളെ എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയതിൽ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:28 IST)
പാലക്കാട്ട് പത്തിരിപ്പാല ഗവണ്മെൻ്റ് സ്കൂളിലെ വിദ്യാർഥികളെ സമരത്തിന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ. വിഷയത്തിൽ വിശദീകരണം നൽകാൻ ജില്ലാ കളക്ടർക്കും എസ്പിക്കും കമ്മീഷൻ നോട്ടീസ് നൽകി.

സംഭവത്തിൽ എഫ്ഐആർ എടുക്കണമെന്നും കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 7 ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പത്തിരിപ്പാല ഗവണ്മെൻ്റ് സ്കൂളിൽ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ സമരത്തിന് ഉപയോഗപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചാ പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :