സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 30 നവംബര്‍ 2018 (15:11 IST)
17 വയസ് മാത്രം പ്രയമുള്ള കൌമാരക്കാരനെ ലൈംഗികമായി പീഡിപിച്ചു എന്ന പരാതിയിൽ 22 കാരിയായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. തങ്ങൾ പ്രണയിച്ച് വിവാഹിതരായതാണ് എന്ന് യുവതി വാദിച്ചെങ്കിലും പ്രായപൂർത്തിയവാത്തയാളെ വിവഹം ചെയ്തു എന്നതിനാൽ ലൈംഗിക അതിക്രമ പരാതിയിൽ നിന്നും പുറത്തുവരാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി.
തന്റെ മകനെ വശീകരിച്ച് യുവതി കൂടെ പാർപ്പിക്കുന്നു എന്ന കൌമാരക്കാരന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരുമായുള്ള ബന്ധത്തിൽ 5 മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്. പ്രായ പൂർത്തിയാവത്തവരുമായി ഉഭയ സമ്മത പ്രകാരം ബന്ധത്തിലേർപ്പെട്ടാലും നിയമപരമായി സാധുതയില്ല എന്ന് പൊലീസ് വ്യക്തമാക്കി.
യുവതിക്കെതിരെ പോക്സോ നിയമവും, ശൈശവ വിവാഹ നിരോധന നിയമവും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ 22കാരി ഇപ്പോൾ റിമാൻഡിലാണ് കുഞ്ഞിനെ കൂടെക്കൂട്ടണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. രക്ഷിതാക്കളും സഹോദരനുമായി വീട്ടിലെത്തിയ യുവതി കൌമാരക്കാരനായ തന്റെ മകനെ വിവാഹം ചെയ്തു എന്ന് അവകാശപ്പെട്ട് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് 17 കാരന്റെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.