സുമീഷ് ടി ഉണ്ണീൻ|
Last Updated:
വെള്ളി, 30 നവംബര്‍ 2018 (14:50 IST)
ബീജിങ്: വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിൻ. ഒന്ന് മനക്കണ്ണിൽ കണ്ടാൽ തന്നെ ഏതോ ഒരു മായിക ലോകത്തെത്തിയപോലെ നമുക്ക് തോന്നും. ആ കാഴ്ചാനുഭവം യഥാർത്ഥത്തിൽ സഞ്ചാരികളിലേക്ക് പകരാൻ ഒരുങ്ങുകയാണ് ചൈന.
വെൾലത്തനടിയിലൂടെയുള്ള ബുള്ളറ്റ് ട്രൈൻ പദ്ധതിക്ക ചൈനീസ് ഗവൺമെന്റ് അംഗീകാരം നൽകിക്കഴിഞ്ഞു. ടൂറിസം മേഖലയിൽ കൂടുതൽ വ്യത്യസ്തത കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ പദ്ധതി. അടുത്ത വർഷം ആദ്യം തന്നെ പദ്ധതിയുടെ നിർമ്മണം ആരംഭിക്കും. ഷാങ്ഹായിയിലെ നിങ്‌ബോയെ ഷൂഷാനുമായി ബന്ധിപ്പിക്കുന്നതായിരിക്കും പദ്ധതി.
വെള്ളത്തിനടിയുലൂടെയുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2025 ഓടെ പൂർത്തീകരിക്കാനാണ് ചൈനീസ് ഗവൺമെന്റ് ലക്ഷ്യം വക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഷീജാങിന്റെ തലസ്ഥാനമായ ഹാങ്‌ഷോവില്‍ നിന്ന് 80 മിനിറ്റുകള്‍ക്കുള്ളില്‍ ഷൂഷാനില്‍ എത്തിച്ചേരാനാകും. നിലവിൽ രണ്ടര മണിക്കൂറിലധികമാണ് യാത്രാസമയം.