അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കടത്താന്‍ ലിഫ്റ്റ് ചോദിച്ചത് എക്സൈസിനോട്; പണിയായത് രൂക്ഷഗന്ധം - യുവാവ് അറസ്റ്റില്‍
- ഹൈബി ഈഡന് വേണ്ടി വോട്ട് തേടി മകൾ നാലു വയസ്സുകാരി ക്ലാരയും
- തെരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തിരിച്ചടി; സരിതയുടെ നാമനിർദേശ പത്രികകൾ തള്ളി
- വീണ്ടും കുരുക്ക്; സരിതയുടെ നാമനിർദേശ പത്രിക തള്ളിയേക്കും
- സരിത എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു; ഇനി രാഹുലിനെതിരെ വയനാട്ടില്‍
ക്രൂര മർദ്ദനമേറ്റ് ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
തലയോട്ടി യിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ പാടുകളുള്ള ആൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.
ക്രൂര മർദനമേറ്റ നിലയിൽ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 3 വയസുകാരനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.കുട്ടി 48 മണിക്കൂർ നിരീക്ഷണത്തിലാണിപ്പോൾ. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കളമശേരിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പിതാവാണ് കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്.
തലയോട്ടി യിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ പാടുകളുള്ള ആൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.എന്നാൽ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട തോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ൻ ഓഫീസറും ,ചൈൽസ് ലൈൻ പ്രവർത്തകരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി. ഏലൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് പിതാവിനെ ചോദ്യം ചെയ്തു.