തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 3 ഡിസംബര്‍ 2015 (12:46 IST)
മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട സി ഡി ഈ മാസം പത്തിനകം ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന് ആവശ്യപ്പെട്ടു. സി ഡി ഹാജരാക്കാന്‍ പതിനഞ്ചു ദിവസത്തെ സമയമായിരുന്നു ബിജു രാധാകൃഷ്ണന് ചോദിച്ചത്. എന്നാല്‍, ബിജുവിന്റെ ആവശ്യം കമ്മീഷന് തള്ളുകയായിരുന്നു.
ബിജുവില്‍ നിന്ന് സി ഡി പിടിച്ചെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
തെളിവുകള്‍ ഉണ്ടെങ്കില്‍ ബിജു സി ഡി ഹാജരാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു.
തെളിവു ഹാജരാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വേണമെങ്കില്‍ കമ്മീഷന് ഇടപെടാമെന്നുംതെളിവ് നശിപ്പിക്കാന്‍ പോലീസോ സര്‍ക്കാരോ ശ്രമിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.