തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (18:04 IST)
ലൈംഗികാരോപണത്തിന് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
വിഎസ് അച്യുതാനന്ദൻ രംഗത്ത്. സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കി ചാണക വെള്ളം തളിക്കണം. കേരളത്തിന് ഇതിലും വലിയ നാണക്കേട് സമ്മാനിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. അമ്മപെങ്ങന്‍മാരെ വിചാരിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജു രാധാകൃഷ്ണന്‍റെ ലൈംഗികാരോപണം വഴി വലിയ നാണക്കേടാണ് മുഖ്യമന്ത്രി കേരളത്തിന് സംഭാവന ചെയ്തത്. മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാർക്കും എതിരായ ലൈംഗികാരോപണത്തിന്‍റെ സി.ഡി സോളാർ കമ്മീഷൻ പിടിച്ചെടുക്കണം. ബിജു രാധാകൃഷ്ണന്‍റെ കൈവശമാണ് ഈ തെളിവുള്ളത്. ഇത് നശിപ്പിക്കുന്നതിന് മുമ്പ് പിടിച്ചെടുക്കാൻ കമ്മീഷൻ ഉത്തരവിടണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അതേസമയം, ഉമ്മൻചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബിജു രാധാകൃഷ്ണൻ സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ ഹാജരാക്കാൻ തയ്യാറാണെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഷിബു ബേബി ജോൺ, എ.പി.അനിൽ കുമാർ, ഹൈബി ഈഡൻ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് നസറുള്ള എന്നിവരുമാണ് സരിതയെ ലൈംഗികമായി ഉപയോഗിച്ചതെന്നും മൊഴി നൽകി.