മുഖ്യമന്ത്രി കത്തയച്ചിട്ടില്ല; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ല - മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എന്തിനെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2015 (13:39 IST)
മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എന്തിനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് മന്ത്രി കെ സി ജോസഫ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി പറഞ്ഞതു പോലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലെന്നും കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും എന്ത് സംഭവിച്ചുവെന്ന് സംഘാടകര്‍ വ്യക്തമാക്കണമെന്നും കെ സി ജോസഫ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടില്ല. മുഖ്യമന്ത്രി കത്തയച്ചെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും സംസാരിക്കാനുള്ള സാമാന്യമര്യാദ പോലും പ്രധാനമന്ത്രി കാണിച്ചില്ലെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :