1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cheruvathur ASI Death

കണ്ടെയ്നര്‍ ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് എഎസ്‌ഐ മരിച്ചു

Cheruvathur
ചെറുവത്തൂര്‍: കണ്ടെയ്നര്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് എ.എസ്.ഐ മരിച്ചു. കരിവെള്ളൂര്‍ കുണിയനിലെ മനോഹരന്‍  പുളുക്കൂല്‍ എന്ന 45 കാരനായ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച്  എ.എസ്.ഐ യാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് കാലിക്കടവ് കവലയിലായിരുന്നു അപകടം ഉണ്ടായത്. പരേതനായ കണ്ണന്റെ  മകനാണ് മരിച്ച മനോഹരന്‍. ഭാര്യ ലീമ.
അടുത്ത ലേഖനം
വാക്‌സിന്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണം, ഇന്ത്യയുടെ ആവശ്യങ്ങളും നിറവേറ്റേണ്ടതായിട്ടുണ്ട്: സിറം ഇന്‍സ്റ്റിറ്റിയൂഷന്‍