ചേര്‍ത്തല|
സജിത്ത്|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (10:05 IST)
തുടര്‍ച്ചയായി രണ്ട് തവണ എല്‍ഡിഎഫ് വിജയിച്ച ചേര്‍ത്തല മണ്ഡലം തിരിച്ചു പിടിക്കാന്‍ വിദ്യാര്‍ഥി നേതാവും എന്‍ എസ് യു ദേശീയ സെക്രട്ടറിയുമായ എസ് ശരത്തിനെ കോണ്‍ഗ്രസ് രംഗത്തിറക്കി. പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലം തിരിച്ച് പിടിക്കാനുള്ള പ്രചാരണത്തിരക്കിലാണ് ഇപ്പോള്‍ ശരത്ത്.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ രാഹുല്‍ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശരത്തിന് നറുക്ക് വീണത്.
വിദ്യാര്‍ഥി നേതാവായത് പ്രചാരണത്തില്‍ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ശരത്ത്.
കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവിയും എ കെ ആന്റണിയും അടക്കമുള്ള നേതാക്കള്‍ പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ രണ്ട് തവണകളായി ഇടതു പക്ഷത്താണ്. യുവത്വത്തെ ഇറക്കി സീറ്റ് യുഡിഎഫിനൊപ്പമാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ കടുത്ത മത്സരത്തിനാണ് യു ഡി എഫ് കളമൊരുക്കുന്നത്.