ചെങ്ങന്നൂരിൽ ആദ്യ ലീഡ് എൽ ഡി എഫിന്; 189 വോട്ടിന് സജി ചെറിയാൻ മുന്നിൽ

സജി ചെറിയാൻ കുതിക്കുന്നു

അപർണ| Last Updated: വ്യാഴം, 31 മെയ് 2018 (08:32 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങി. ആദ്യ ഫല സൂചനകൾ എൽ ഡി എഫിന് അനുകൂലം. എൽ ഡി എഫിന്റെ 154 വോട്ടിന് സജി ചെറിയാൻ മുന്നിൽ നിൽക്കുകയാണ്. ഉച്ചയ്‌ക്ക് 12നകം ഫലം അറിയാനാകും.

ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.

അതേസമയം തപാല്‍ സമരം കാരണം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും എത്തിയില്ല. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.

പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :