ജൂവലറി ഉടമയിൽ നിന്നു 14 ലക്ഷം തട്ടിയ കേസിൽ നാലുപേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (19:21 IST)
കണ്ണൂർ :
ജൂവലറി ഉടമയിൽ നിന്ന് പണയ സ്വർണമെടുക്കാനെന്ന വ്യാജേന 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ മട്ടന്നൂർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയായ കീഴുത്തള്ളിയിലെ പി.വി. ദിനേശന്റെ കൈയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തേയാണ് പോലീസ് പിടികൂടിയത്.


കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മട്ടന്നൂർ പൊലിസ് ഇൻസ്‌പെക്ടർ ബി എസ് സാജന്റെ നേതൃത്വത്തിൽ പൊലിസ് സംഘം പിടികൂടിയത്.സിസി ടി വി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഒരു വ്യക്തിയെ ഞായറാഴ്ച രാത്രി തിരിച്ചറിഞ്ഞിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ പോലീസ്
പിന്തുടർന്നു. എന്നാൽ സംശയം തോന്നിയ പ്രതി വാഹനവുമായി അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ പിടിയിലായി.

മറ്റു പ്രതികളെ തിങ്കളാഴ്ച പുലർച്ചയോടുകൂടി പിടികൂടുകയുമായിരുന്നു. പഴശ്ശി ഡാമിന് സമീപം കെ.റസാഖ് (38) ഉളിയിൽ സ്വദേശി പി.കെ. റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :