അനുബന്ധ വാര്‍ത്തകള്‍
- ദോഷമുണ്ട്, മരണം വരെ സംഭവിച്ചേക്കാം; സ്വര്‍ണം പൂജിക്കാനെന്ന വ്യാജേന 12 പവന് തട്ടി; പ്രതിയായ സ്ത്രീയുടെ രേഖാചിത്രം പുറത്ത് !
- വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അസി.മാനേജർ പിടിയിൽ
- വ്യാജരേഖയുണ്ടാക്കി പണം തട്ടി മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം തടവ് ശിക്ഷ
- മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വായ്പ നൽകാനെന്ന പേരിൽ ബാങ്കിൽ നിന്ന് 3 കോടി വായ്പയെടുത്തു തട്ടിപ്പ് : ദമ്പതികൾ അറസ്റ്റിൽ
- എ.ടി എമ്മിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത രണ്ടു സ്വകാര്യ കമ്പനി ജീവനക്കാർക്കെതിരെ കേസ്
സ്വർണ്ണ പണയ ആഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വച്ചു 26 കിലോ സ്വർണ്ണം തട്ടിയെടുത്ത ബാങ്ക് മാനേജർ ഒളിവിൽ
കോഴിക്കോട് : ബാങ്കിൽ പണയം വച്ച 26244 ഗ്രാം സ്വർണ്ണത്തിനു പകരം മുക്കുപണ്ടം വച്ചശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രതിയായ ബാങ്ക് മാനേജർ മുങ്ങിയതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര എടോടി ശാഖയിലെ മുൻ മാനേജരായ ജയകുമാർ (34) ആണ് 17 കോടിയിൽ പരം രൂപാ വില വരുന്ന സ്വർണ്ണവുമായി മുങ്ങിയത്.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം സ്വദേശിയാണ് ജയകുമാർ. 2021 ലാണ് ജയകുമാർ ഇവിടെ മാനേജരായി സ്ഥലംമാറിഎന്നിയത്. അടുത്തിടെ ഇയാളെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജയകുമാർ അവിടെയെത്തി ചാർജെടുത്തിരുന്നില്ല. ഇപ്പോൾ നടന്ന റീ അപ്രൈസലിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 2021 ജൂൺ മുതൽ 2024 ജൂലൈ വരെ ആകെ 42 അക്കൗണ്ടുകളിലാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിലെ ശാഖാ മാനേജരായ ഇർഷാദിൻ്റ പരാതിയിൽ കേസെടുത്ത് ജയകുമാറിനെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം