ഇന്ന് ഈസ്റ്റര്‍: ദുരിതകാലം ഉടന്‍ അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ശ്രീനു എസ്| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (08:03 IST)
ഇന്ന് ലോകം ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്മരിച്ച് ലോകം ഇന്ന് പ്രാര്‍ഥനയില്‍ മുഴുകുകയാണ്. അതേസമയം ദുരിതകാലം ഉടന്‍ അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 200പേര്‍ മാത്രമാണ് വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തത്.

കൊവിഡിന്റെ പിടിയില്‍ അകപ്പെട്ടുകിടക്കുന്ന മനുഷ്യകുലത്തിന് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രത്യാശ നല്‍കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. അതേസമയം ഈസ്റ്റര്‍ അനുബന്ധിച്ച് കേരളത്തിലെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടന്നു. ലൗകികമായ വിജയങ്ങള്‍ക്ക് പരക്കം പായുന്ന മനുഷ്യരാണ് ഇന്ന് കൂടുതലായും ഉള്ളതെന്ന് സിറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :