മുഖ്യമന്ത്രി സ്വീകരിച്ചത് ധീരമായ നിലപാട്, ഉറപ്പായും വിളിക്കണമെന്ന് അമ്മ പറഞ്ഞു; പുകഴ്ത്തി ചാണ്ടി ഉമ്മന്‍

എന്റെ അമ്മ എന്നോടു പറഞ്ഞു, എന്തുവന്നാലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കണം എന്ന്

Pinarayi Vijayan and Chandy Oommen
രേണുക വേണു| Last Modified ശനി, 20 ജൂലൈ 2024 (11:07 IST)
Pinarayi Vijayan and Chandy Oommen

പിതാവ് ഉമ്മന്‍ചാണ്ടി രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്കു ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍. മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രിയും ഈ പരിപാടിയില്‍ പങ്കെടുത്തു.

' പിതാവിനു ആരോഗ്യപരമായ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാടാണ്. പ്രതിസന്ധി ഘട്ടം വരുമ്പോഴാണ് നാം ഒരാളെ തിരിച്ചറിയുന്നത്. അങ്ങയെ ഞാന്‍ കാണാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറക്കില്ല. പിതാവിന്റെ ആരോഗ്യത്തിനു വേണ്ടി അങ്ങ് ചെയ്ത കാര്യങ്ങളും മറക്കില്ല,' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

' എന്റെ അമ്മ എന്നോടു പറഞ്ഞു, എന്തുവന്നാലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കണം എന്ന്. ഇവിടെ വന്നതിലൂടെ എത്രത്തോളം പ്രാധാന്യം ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്ക് നല്‍കുന്നുണ്ടെന്ന് മനസിലാക്കാം. ഡോ.രവീന്ദ്രനാണ് എന്റെ പിതാവിനെ കുറെനാള്‍ ചികിത്സിച്ചത്. ഒരുദിവസം ഡോക്ടര്‍ എന്നെ വിളിച്ചു, 'മുഖ്യമന്ത്രി വിളിച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും ഡോക്ടറുടെ ചികിത്സയില്‍ ഉമ്മന്‍ചാണ്ടി വളരെ മെച്ചപ്പെട്ടിരിക്കുന്നു എന്ന സന്തോഷവും പ്രകടിപ്പിച്ചതായും എന്നോടു പറഞ്ഞു. വ്യക്തികളെന്ന നിലയില്‍ പരസ്പര ബഹുമാനം എന്താണെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്,' ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :