ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി‍| JOYS JOY| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (08:57 IST)
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മൊഹമ്മദ് നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

കേരളത്തില്‍ വിചാരണ നടത്തുന്നത് ഏകപക്ഷീയമാണെന്ന് കാണിച്ച് നിസാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചിരുന്നു. അതേസമയം, നിസാം നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :