സിയോമിയുടെ തകര്‍പ്പന്‍ അണ്ടര്‍ വാട്ടര്‍ ക്യാമറ; അതും വമ്പന്‍ വിലക്കുറവില്‍

Last Updated: ചൊവ്വ, 3 മാര്‍ച്ച് 2015 (17:37 IST)
മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച സിയോമി ക്യാമറയുമായെത്തുന്നു. Yi ആക്ഷന്‍ ക്യാമറ എന്ന് പേരിട്ടിരിക്കുന്ന ക്യാമറയാണ് സിയോമി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭിക്കുക. 399 യുവാന്‍ (ഏകദേശം 4,000 രൂപ) ആണ് ക്യാമറയുടെ വില. സിയോമി സഹോദര സ്ഥാപനമായ സിയോയിയുമായി സഹകരിച്ചാണ് ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്.

16 എംപി റെസല്യൂഷനാണ് Yiലുള്ളത്. സെക്കന്റില്‍ 1080 പിക്‌സലില്‍ 60 ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിലൂടെ സാധിക്കും. വെള്ളത്തില്‍ 40 മീറ്റര്‍ താഴ്ച്ചയില്‍ വരെ ഇത് ഉപയോഗിച്ച് ചിത്രീകരിക്കാന്‍ സാധിക്കും. ഇതുകൂടാതെ വൈഫൈ കണക്ടിവിറ്റിയുള്ള ക്യാമറയെ റിമോട്ട് ആപ്പുകള്‍ ഉപയോഗിച്ച് ക്യാമറ ദൂരത്ത് നിന്ന് നിയന്ത്രിക്കാം.
ഗോപ്രോ ക്യാമറകളുടെ ഗണത്തില്‍ പെടുന്നതാണ് സിയോമിയുടെ പുതിയ ആക്ഷന്‍ ക്യാമറ. എന്നാല്‍ ഗോപ്രോയുടെ പകുതി വിലയ്ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. ഫോണുകളിലൂടെ റിക്കോര്‍ഡുകള്‍ സ്രിഷ്ടിച്ച സയോമി ക്യാമറയിലും ഇതേ മാജിക് ആവര്‍ത്തിക്കുമോ എന്നത് കാത്തിരുന്ന് കാണാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :