സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ശ്രീനു എസ്| Last Updated: ബുധന്‍, 15 ജൂലൈ 2020 (09:13 IST)
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. എഴുതിയ പരീക്ഷകളുടെ ശരാശരിയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്നുവിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരിയാണ് റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം നടത്തുന്നത് ഇന്റേണല്‍ അസെസ്മെന്റ് പരിഗണിച്ചായിരിക്കും.

എന്നാല്‍ മാര്‍ക്ക് കുറവെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്താനുള്ള അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിബിഎസ്ഇ പുറത്തിറക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തില്‍ 88.78 ആയിരുന്നു രാജ്യത്തെ വിജയ ശതമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :