കുട്ടിക്കടത്ത്: സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

  കുട്ടിക്കടത്ത് , സിബിഐ , ഹൈക്കോടതി , സിബിഐ
കൊച്ചി| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (12:22 IST)
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ എത്തിച്ചതില്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയിലാണ് സര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അനാഥാലയങ്ങളില്‍ കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുന്നതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടികളെ കൊണ്ടു വന്ന സംഭവം ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ വരില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :