അങ്ങനെയല്ല ഞാന്‍ പറഞ്ഞത്, മാധ്യമങ്ങള്‍ ചെയ്തത് തെറ്റ്; ഇന്നസെന്റ്

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

കൊച്ചി| aparna| Last Modified വ്യാഴം, 6 ജൂലൈ 2017 (07:33 IST)
യോഗത്തിന്റെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നടന്മാരായ ഗണേഷും മുകേഷും മാധ്യമങ്ങള്‍ക്ക് നേരെ അലറിവിളിച്ച സംഭവത്തെ കുറിച്ച് പ്രസിഡന്റെ ഇന്നസെന്റ് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ഇതിനിടയില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്നസെന്റ് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് കൂടിയായ ഇന്നസെന്റിന്റെ വിശദീകരണം.

ഇന്നസെന്റിന്റെ വാക്കുകള്‍ക്കെതിരെ സിനിമയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. രാവിലെ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍, ഞാന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുല്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :