ചില ഫോട്ടോകൾ കാണിച്ചു, നാദിര്‍ഷയെക്കുറിച്ച് മിണ്ടിയില്ല; ചോദ്യം ചെയ്യലിനെക്കുറിച്ച് ധര്‍മ്മജന്‍ പറയുന്നു

നാദിര്‍ഷയെക്കുറിച്ച് മിണ്ടിയില്ല; ചോദ്യം ചെയ്യലിനെക്കുറിച്ച് ധര്‍മ്മജന്‍ പറയുന്നു

   Dharmajan bolgatty , Amma , Actress kidnapped , Dharmajan , Kavya madhavan , Dileep , kochi , Pulsur suni , ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി , യുവനടി , ധ​ർ​മ​ജ​ൻ , സിനിമ ലൊക്കേഷന്‍ , പൾസർ സുനി , സു​നി , യുവനടി , നാദിര്‍ഷ
കൊ​ച്ചി| jibin| Last Modified ബുധന്‍, 5 ജൂലൈ 2017 (18:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ബോ​ൾ​ഗാ​ട്ടി​യെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു.

കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​യെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചില ഫോട്ടോകൾ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

സു​നി​ക്കൊ​പ്പ​മു​ള്ള ചി​ത്രം കാ​ണി​ച്ച് ഇ​യാ​ളെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ഇയാള്‍ സിനിമ ലൊക്കേഷനുകളില്‍ എത്താറുണ്ടോയെന്നും പൊലീ​സ് ചോ​ദി​ച്ചു. ​സു​നി​യെ പ​രി​ച​യ​മി​ല്ലെ​ന്നും ഒ​രു​പാ​ടു​പേ​ർ ത​ന്നോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാറില്ലെന്നും പ​റ​ഞ്ഞുവെന്നും ധ​ർ​മ​ജ​ൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാ​ദി​ർ​ഷ​യെക്കുറിച്ചുള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചി​ല്ല. കേ​സി​ലെ വി​വ​ര​ങ്ങ​ൾ ടി​വി​യി​ൽ കാ​ണാ​റു​ണ്ട്, കൂ​ടു​ത​ൽ ഒ​ന്നും അ​റി​യി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

പൾസർ സുനി, ധർമജനൊപ്പം നിൽക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്.

കേസിൽ ആരോപണവിധേയരായ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോൺ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായാണ് ധർമജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :