ആര്യ രാജേന്ദ്രൻ ഇനി തിരുവനന്തപുരം കോർപ്പറേഷൻ മേയർ, തെരഞ്ഞെടുക്കപ്പെട്ടത് 54 വോട്ടിന്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (14:33 IST)
തിരുവനന്തപുരം: മേയറായി ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകൾ നേടിയാണ് അര്യ മേയർ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരുവോട്ട് അസാധുവായി. ക്വാറന്റീനിലായതിനാൽ ഒരു അംഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. എൻഡിഎയുടെ സിമി ജ്യോതിഷ് 35, യുഡിഎഫിന്റെ മേരി പുഷ്പം 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :