കൊച്ചിയിൽ സൂപ്പർ താരങ്ങളുടെ ക്യാരവാനുകൾ ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തു !

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (13:42 IST)
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ താരങ്ങൾ വിശ്രമിക്കാനാ‍യി എത്തിച്ച മൂന്ന് ക്യാ‍രവാനുകൾ ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. നികുതി വെട്ടിപ്പ് നടത്തിയതിനും വാഹനം രൂപമാറ്റം നടത്തിയതിനുമാണ് വാഹങ്ങൾ പിടിച്ചെടുത്തത്.

മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ തെന്നിന്ത്യൻ സൂപ്പർ താരത്തിനും, മാലയാളത്തിലെ യുവ നടനും ചിത്രീകരണത്തിടെ വിശ്രമിക്കാൻ എത്തിച്ച ക്യാരവാനുകളാണ് ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തത്. 19 സീറ്റുള്ള വാഹനം അനധികൃതമായി രൂപമാറ്റം നടത്തിയാണ്
ക്യാരവാനാക്കി മാറ്റിയത് സ്‌ക്വാഡ് കണ്ടെത്തി.

രണ്ട് വർഷമായി ഈ തട്ടിപ്പ് തുടർന്നു വരികയാണെന്നും ആർ ടി ഒ സ്‌ക്വാഡ് കണ്ടെത്തിയതോടെ ഒന്നര ലക്ഷം രൂപ വാഹനത്തിന്റെ ഉടമയിൽനിന്നും പിഴയീടാക്കാൻ ആർ ടി ഒ തീരുമാനിച്ചു. അന്യ സംസ്ഥാന രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾ കേരളത്തിൽ വാടകക്ക് നൽകിയതിന് മറ്റു ചില വാഹനങ്ങളും ആർ ടി ഒ പിടിച്ചെടുത്തിട്ടുണ്ട്. ഇവർ 50,000 പിഴയടക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :