2019ലെ ആദ്യ സൂപ്പർഹിറ്റ് സിനിമ; വിജയ് സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (13:26 IST)
ആസിഫ് അലി ജിസ് ജോയ് ടീമിന്‍റെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഫീൽ ഗുഡ് മൂവികൾ സമ്മാനിക്കാൻ ജിസ് ജോയിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റ് സംവിധായകർ ഉള്ളൂ എന്ന് തന്നെ പറയാം.

ചിത്രം തിയേറ്ററുകൾ കീഴടക്കി വിജയത്തിലേക്കെത്തുമ്പോൾ വേൾഡ് വൈഡിൽ നേടിയിരിക്കുന്നത് 25 കോടിയോളമാണ്. ഈ വർഷത്തിൽ അദ്യമായി മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം എന്ന പ്രത്യേകത വിജയ് സൂപ്പറും പൗർണ്ണമിയ്‌ക്കും സ്വന്തമാണ്.

ആസിഫ് അലി, സിദ്ധിക്ക്, ജോസഫ് അന്നംകുട്ടി ജോസ്, ഐശ്വര്യ ലക്ഷമി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :