അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്, എനിക്ക് അതിലൊന്നും താൽപ്പര്യമില്ല: മാസ് മറുപടിയുമായി മമ്മൂട്ടി

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (10:58 IST)
ഈ വർഷം തുടക്കം തന്നെ മമ്മൂട്ടി പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ച സിനിമകളാണ്. പതിറ്റാണ്ടുകളായി നായകനായി തുടരുന്ന താരം ഇപ്പോഴും എല്ലാ ഭാഷകളിലും നായകനായി തന്നെ തുടർന്ന് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയാണ്. താരത്തിന്റെ പേരൻപും യാത്രയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയിലേക്ക് എത്തിയ സമയത്ത് സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ വന്ന താരമെന്നായിരുന്നു മമ്മൂട്ടിയ്ക്ക് ലഭിച്ച വിശേഷണം. ഇപ്പോൾ ഇതേ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ ഈ ചോദ്യത്തിന് മാസ് മറുപടിയുമായാണ് താരം എത്തിയത്.

ആ ചോദ്യം എനിക്ക് വലിയ വിഷമം തോന്നി. സത്യന്റെ സിംഹാസനത്തിലാണോ ഇരിക്കുന്നതെന്ന്. സിംഹാസനം കൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതല്ല. സത്യന്റെ സിംഹാസനത്തിലിരിക്കാന്‍ യോഗ്യതയുള്ളൊരു നടന്‍ എന്ന് വന്ന കാലത്ത് പറഞ്ഞിട്ടുണ്ട്. അത് കണ്ട് നിന്നിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് സിംഹാസനങ്ങള്‍ ഒന്നും വേണ്ട. ഒരു ബെഞ്ച് കിട്ടിയാല്‍ അവിടെ ഇരുന്നോളം എന്നാണ്.

ആ ബെഞ്ചില്‍ തന്നെയാണ് ഞാനിപ്പോഴും ഇരിക്കുന്നത്. അത് ആരും എടുത്ത് മാറ്റിയിട്ടില്ല. സിംഹാസനങ്ങള്‍ ഒക്കെ വലിയ വലിയ കാര്യങ്ങളാണ്. അവിടെ ഇരിക്കേണ്ട ആളുകള്‍ സിംഹസാനത്തില്‍ തന്നെ ഇരിക്കട്ടെ' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കേസരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വീണ്ടും ഇതിനുള്ള മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :