വൈക്കത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അപകടം , ടിപ്പറും കാറും കൂട്ടിയിടിച്ചു, അപകടം , ആശുപത്രി
വൈക്കം| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (08:40 IST)
കോട്ടയം വൈക്കം ചെമ്പില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വൈക്കം പോളശ്ശേരി സ്വദേശി അംബരീഷ്(23) ആണ് മരിച്ചത്. അതിവേഗത്തിലെത്തിയ ടിപ്പര്‍ കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ കാര്‍ വെട്ടിപ്പൊളിച്ച് അംബരീഷിനെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :