കൊല്ലം|
jibin|
Last Modified ഞായര്‍, 13 ഡിസംബര്‍ 2015 (17:08 IST)
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെയില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ടു മണിയോടെ ഉണ്ടായ അപകടത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശി മെഹർബാനാണ് മരിച്ചത്.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് ഇടയില്‍ പെട്ടാണ് അപകടം ഉണ്ടായത്.
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ മെഹർബാന്‍ കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. തീവണ്ടിക്കടിയിൽപെട്ട യുവതിയുടെ കൈയും കാലും അറ്റു പോകുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലേക്ക് കൊണ്ട് പോകവെ മരിക്കുകയായിരുന്നു.