1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. candidate, local self government institute

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം തീരുമാനിക്കാന്‍ 17 വരെ സമയം

സ്ഥാനാര്‍ത്ഥി
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം തിരഞ്ഞെടുക്കാന്‍ പത്രിക പിന്‍വലിക്കുന്ന ദിവസം വരെ അവസരം നീട്ടിനല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. 
 
പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് തന്നെയാണ് ചിഹ്നം തീരുമാനിക്കുന്നതിനുള്ള അവസാന ദിവസവും എന്നാണ് കമ്മീഷന്‍ മുന്‍പ് അറിയിച്ചിരുന്നത്. പല സ്ഥാനാര്‍ത്ഥികള്‍ക്കിടയിലും ചിഹ്നവുമായി ബന്ധപ്പെട്ട ആശക്കുഴപ്പങ്ങള്‍ നിലനില്‍ക്കേ കമ്മീഷന്റെ പ്രഖ്യാപനം ആശ്വാസമാകും.