നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യദിനം തിരുവനന്തപുരം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

ശ്രീനു എസ്| Last Modified ശനി, 13 മാര്‍ച്ച് 2021 (12:18 IST)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനം ജില്ലയില്‍ രണ്ടു നാമനിര്‍ദേശ പത്രികകള്‍. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ഥികള്‍ വീതം നാമനിര്‍ദേശ
പത്രിക സമര്‍പ്പിച്ചു. ഇന്നും നാളെയും (മാര്‍ച്ച് 13, 14) അവധിയായതിനാല്‍ ഇനി തിങ്കളാഴ്ചയായിരിക്കും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എസ്.യു.സി.ഐ. സ്ഥാനാര്‍ഥിയായി ഷൈജു എ.യും തിരുവനന്തപുരം മണ്ഡലത്തില്‍ എസ്.യു.സി.ഐ. സ്ഥനാര്‍ഥിയായി സബൂറ എ.യുമാണ് അതതു വരണാധികാരികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :