നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 15 മെയ് 2021 (08:22 IST)
അതിജീവനത്തിന്റെ മുഖമായിരുന്നു നന്ദു മഹാദേവ. അര്‍ബുദത്തോട് ഒരു പോരാളിയെ പോലെ ഏറ്റുമുട്ടി. തളരാന്‍ മനസില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു നന്ദു ഓരോ മിനിറ്റിലും. വര്‍ധിത വീര്യത്തില്‍ അര്‍ബുദവും നന്ദുവിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. ഒടുവില്‍ കാന്‍സര്‍ അതിജീവന പോരാളി
നന്ദു മഹാദേവ (27 വയസ്) മരണത്തിനു കീഴടങ്ങി. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. തന്നെ പോലെ ക്ലേശം അനുഭവിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ നന്ദു സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്.