പുഴ മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ വി മുകേഷ് മരണപ്പെട്ടു

mukesh
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 മെയ് 2024 (14:52 IST)
mukesh
പുഴ മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ വി മുകേഷ് അന്തരിച്ചു. 34 വയസായിരുന്നു. പാലക്കാട്ട് കൊട്ടേക്കാട് ആണ് സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഉടന്‍തന്നെ മുകേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ദീര്‍ഘകാലമായി ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയില്‍ ആയിരുന്നു ജോലി നോക്കിയിരുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അതിജീവനം എന്ന പേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍ നൂറിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :