അനുബന്ധ വാര്‍ത്തകള്‍
- ചൊവ്വയും ബുധനും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- താപനില ഉയര്‍ന്നു തന്നെ; രണ്ടിടത്ത് ഉഷ്ണ തരംഗ സാധ്യത, യെല്ലോ അലര്‍ട്ട്
- Kerala Weather: പാലക്കാട് ഓറഞ്ച് അലര്‍ട്ട്, തൃശൂരും കൊല്ലത്തും യെല്ലോ അലര്‍ട്ട്
- Kerala Weather: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ചൂടുണ്ടാകും; 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മഴ ശക്തമാകുന്നു; ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്.
കൂടാതെ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15 cm നും 45 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.