അനുബന്ധ വാര്‍ത്തകള്‍
- ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍; 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ എത്രയെന്നോ?
- ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
- വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്
- തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സിഎജി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 18026.49 കോടി രൂപയാണ് സ്ഥാപനങ്ങളുടെ ആകെ നഷ്ടമെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 1986 മുതല്‍ 18 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കെഎംഎംഎല്ലില്‍ ക്രമക്കേടുകള്‍ നടന്നതായും സിഎജി കണ്ടെത്തി.